Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Bullying

ലൈം​ഗി​ക​മാ​യ രീ​തി​യി​ൽ അ​ധി​ക്ഷേ​പി​ച്ചു, ഒ​രു അ​മ്മൂ​മ്മ​യി​ൽ നി​ന്ന് കേ​ൾ​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു അ​ത്: എ​ല്ലാം തു​റ​ന്നു​പ​റ​ഞ്ഞ് അ​ഹാ​ന  

ത​നി​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി അ​ഹാ​ന കൃ​ഷ്ണ. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച നീ​ണ്ട കു​റി​പ്പി​ലൂ​ടെ​യാ​ണ് താ​രം ത​ന്‍റെ കു​ടും​ബ​ത്തി​ൽ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​ക്കി​യ​ത്. ത​ന്‍റെ അ​മ്മൂ​മ്മ​യും ക​സി​നും ചേ​ർ​ന്നാ​ണ് ഇ​തെ​ല്ലാം തു​ട​ങ്ങി​യ​തെ​ന്നും നാ​ലു ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ തീ​രേ​ണ്ട വി​ഷ​യം പൊ​തു​മ​ധ്യ​ത്തി​ലെ​ത്തി​യെ​ന്നും അ​ഹാ​ന പ​റ​യു​ന്നു. അ​മ്മൂ​മ്മ​യ്ക്കും ക​സി​ൻ ത​ൻ​വി​ക്കെ​തി​രെ​യും ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് അ​ഹാ​ന ഉ​ന്ന​യി​ക്കു​ന്ന​ത്.

അ​മ്മൂ​മ്മ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​തി​രു​ക​ട​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളും ലൈം​ഗി​ക​പ​ര​മാ​യ അ​ശ്ലീ​ല വാ​ക്കു​ക​ളു​മാ​ണ് ആ ​ബ​ന്ധം വ​ഷ​ളാ​ക്കി​യ​തെ​ന്നും അ​ഹാ​ന പ​റ​യു​ന്നു.

‘‘ക​ഴി​ഞ്ഞ കു​റ​ച്ചു ആ​ഴ്ച​ക​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ എ​ന്നെ​യും എ​ന്‍റെ കു​ടും​ബ​ത്തെ​യും ആ​ഴ​ത്തി​ൽ വേ​ദ​നി​പ്പി​ക്കു​ക​യും മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ക​യും ചെ​യ്തു. കു​ടും​ബ​കാ​ര്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കേ​ണ്ട​ത​ല്ല എ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ് ഞ​ങ്ങ​ൾ. അ​തി​നാ​ൽ ത​ന്നെ, ഇ​ത് ഞ​ങ്ങ​ളെ എ​ത്ര​ത്തോ​ളം ബാ​ധി​ച്ചു എ​ന്ന് വാ​ക്കു​ക​ൾ കൊ​ണ്ട് വി​വ​രി​ക്കാ​ൻ ക​ഴി​യി​ല്ല.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, നാ​ലു ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങേ​ണ്ടി​യി​രു​ന്ന ഒ​രു വി​ഷ​യം പൊ​തു​മ​ധ്യ​ത്തി​ലെ​ത്തി. വി​കാ​ര​ങ്ങ​ൾ തീ​വ്ര​മാ​കു​മ്പോ​ൾ, പ​ല​പ്പോ​ഴും ന​മ്മ​ൾ ത​ല​ച്ചോ​റ് കൊ​ണ്ട​ല്ല, ഹൃ​ദ​യം കൊ​ണ്ടാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​ത്. എ​ന്‍റെ അ​മ്മ അ​ർ​ഹി​ക്കാ​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടു​ന്ന​ത് ക​ണ്ട​പ്പോ​ൾ, പ്ര​തി​ക​രി​ക്കാ​ൻ ഞാ​ൻ നി​ർ​ബ​ന്ധി​ത​യാ​വു​ക​യാ​യി​രു​ന്നു.

ഒ​രു​പ​ക്ഷേ എ​നി​ക്ക് മൗ​നം പാ​ലി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ങ്ങ​നെ ചെ​യ്തി​രു​ന്നെ​ങ്കി​ൽ, ഒ​ട്ടും ന്യാ​യ​മ​ല്ലാ​ത്ത ഒ​രു തെ​റ്റി​ദ്ധാ​ര​ണ​യു​ടെ ഭാ​രം എ​ന്‍റെ കു​ടും​ബ​ത്തി​ന് പേ​റേ​ണ്ടി വ​രു​മാ​യി​രു​ന്നു. സ​ത്യം തു​റ​ന്നു​പ​റ​ഞ്ഞ് ഒ​രു തെ​റ്റി​ദ്ധാ​ര​ണ തി​രു​ത്തു​ക മാ​ത്ര​മാ​ണ് ഞാ​ൻ ചെ​യ്യു​ന്ന​തെ​ന്നാ​ണ് അ​പ്പോ​ൾ ഞാ​ൻ ക​രു​തി​യ​ത്.

‘ഞാ​ൻ പ​റ​യു​ന്ന​തെ​ല്ലാം സ​ത്യ​മാ​ണെ​ങ്കി​ൽ, ഇ​നി എ​ന്താ​ണ് പേ​ടി​ക്കാ​ൻ?’ എ​ന്നാ​ണ് ഞാ​ൻ എ​ന്നോ​ട് ത​ന്നെ ചോ​ദി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നു മ​റു​പ​ടി​യാ​യി വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളും അ​സ​ത്യ​ങ്ങ​ളും കാ​ര്യ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ചു​ള്ള വി​വ​ര​ണ​ങ്ങ​ളും ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ളും പൊ​തു​മ​ധ്യ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​മെ​ന്ന് ഞാ​ൻ ഒ​ട്ടും ക​രു​തി​യി​രു​ന്നി​ല്ല.

ത​ങ്ങ​ൾ ചെ​യ്ത​തും പ​റ​ഞ്ഞ​തു​മാ​യ കാ​ര്യ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​ൻ ചി​ല​ർ എ​ത്ര​ത്തോ​ളം അ​ധഃ​പ​തി​ക്കും എ​ന്ന് എ​നി​ക്ക് ഊ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല എ​ന്ന​താ​ണ് എ​നി​ക്ക് സം​ഭ​വി​ച്ച തെ​റ്റ്. ചി​ല മ​നു​ഷ്യ​ർ ത​ങ്ങ​ളു​ടെ സ്വ​ന്തം വാ​ക്കു​ക​ളെ നേ​രി​ടാ​ൻ ധൈ​ര്യ​മി​ല്ലാ​ത്ത​വ​രാ​ണ്.

അ​വ​ർ പു​തി​യ ക​ഥ​ക​ൾ ഉ​ണ്ടാ​ക്കി ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​ങ്കു​വെ​ക്കു​ന്നു. കാ​ര​ണം, ഇ​ത്ത​രം ക​ഥ​ക​ൾ ആ​ഘോ​ഷി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന ഒ​രു വ​ലി​യ വി​ഭാ​ഗം ആ​ളു​ക​ൾ ഇ​വി​ടെ​യു​ണ്ടെ​ന്ന് അ​വ​ർ​ക്ക​റി​യാം. ഇ​തൊ​ന്നും മു​ൻ​കൂ​ട്ടി കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല എ​ന്ന​താ​ണ് എ​നി​ക്ക് സം​ഭ​വി​ച്ച വീ​ഴ്ച. ഇ​തൊ​ക്കെ സം​ഭ​വി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നെ​ങ്കി​ൽ, ഒ​രു​പ​ക്ഷേ ഞാ​ൻ മൗ​നം തി​ര​ഞ്ഞെ​ടു​ക്കു​മാ​യി​രു​ന്നു.

എ​ന്‍റെ അ​മ്മൂ​മ്മ​യെ നേ​രി​ട്ട് അ​റി​യാ​വു​ന്ന​വ​ർ​ക്ക് ഇ​തൊ​രു പു​തി​യ അ​റി​വാ​യി​രി​ക്കി​ല്ല. എ​ങ്കി​ലും, ഞ​ങ്ങ​ൾ പ​ങ്കു​വ​ച്ച ക​ണ്ട​ന്‍റു​ക​ളി​ലൂ​ടെ മാ​ത്രം എ​ഴം അ​മ്മൂ​മ്മ​യെ അ​റി​യു​ന്ന നി​ങ്ങ​ളോ​ട് ചി​ല കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഞാ​ൻ ക​രു​തു​ന്നു.

എ​ന്‍റെ അ​മ്മൂ​മ്മ​യും ഞ​ങ്ങ​ളി​ൽ ചി​ല​രും ത​മ്മി​ലു​ള്ള ബ​ന്ധം 2025 ഒ​ക്ടോ​ബ​ർ മു​ത​ൽ വ​ഷ​ളാ​യ​താ​ണ്. ഇ​തി​ന് പൂ​ർ​ണ ഉ​ത്ത​ര​വാ​ദി അ​വ​രാ​ണ്. എ​ന്‍റെ അ​മ്മൂ​മ്മ​യോ​ട് ഞാ​ൻ ഒ​രു പ്ര​ത്യേ​ക രീ​തി​യി​ൽ സം​സാ​രി​ക്കു​ന്ന​ത് നി​ങ്ങ​ൾ കേ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ, അ​തി​ന് കാ​ര​ണം ഒ​രു അ​മ്മൂ​മ്മ​യും അ​വ​രു​ടെ കൊ​ച്ചു​മ​ക്ക​ളോ​ട് സം​സാ​രി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത രീ​തി​യി​ൽ എ​ന്നോ​ട് സം​സാ​രി​ച്ച​തു​കൊ​ണ്ടാ​ണ്. അ​വ​ർ ഉ​പ​യോ​ഗി​ച്ച വാ​ക്കു​ക​ൾ അ​തി​രു​ക​ട​ന്ന​താ​യി​രു​ന്നു.

അ​ശ്ലീ​ല​വും ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​തും ഒ​രു അ​മ്മൂ​മ്മ​യി​ൽ നി​ന്ന് കേ​ൾ​ക്കാ​ൻ അ​സാ​ധ്യ​വു​മാ​യ കാ​ര്യ​ങ്ങ​ളാ​യി​രു​ന്നു അ​വ. ആ ​വൃ​ത്തി​കേ​ടു​ക​ളി​ലേ​ക്ക് ഇ​നി​യും പോ​കാ​ന്‍ താ​ല്പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ആ ​വാ​ക്കു​ക​ൾ ഞാ​ൻ ഇ​വി​ടെ ആ​വ​ർ​ത്തി​ക്കു​ന്നി​ല്ല, എ​ങ്കി​ലും അ​വ എ​നി​ക്ക് ക​ടു​ത്ത മു​റി​വേ​ൽ​പ്പി​ച്ചു.

ബ​ഹു​മാ​നം എ​ന്ന​ത് പ​ര​സ്പ​രം ന​ൽ​കേ​ണ്ട ഒ​ന്നാ​ണ്. പ്രാ​യ​മോ ബ​ന്ധ​മോ സ്ഥാ​ന​മോ ആ​ർ​ക്കും മ​റ്റൊ​രാ​ളെ ഉ​പ​ദ്ര​വി​ക്കാ​നോ അ​പ​മാ​നി​ക്കാ​നോ ഉ​ള്ള ലൈ​സ​ൻ​സ​ല്ല. അ​ത് വാ​ങ്ങി തി​രി​ച്ചും ബ​ഹു​മാ​നം പ്ര​തീ​ക്ഷി​ക്ക​രു​ത്. തെ​റ്റ് ആ​ര് ചെ​യ്താ​ലും, അ​നാ​വ​ശ്യ​മാ​യ അ​നാ​ദ​ര​വ് നി​ശ​ബ്ദം സ​ഹി​ക്കാ​ന​ല്ല, പ​ക​രം എ​നി​ക്കു​വേ​ണ്ടി സം​സാ​രി​ക്കാ​നാ​ണ് എ​ന്നെ വ​ള​ർ​ത്തി​യ​ത്.

ഇ​തൊ​രു പ​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള ത​ർ​ക്ക​മാ​ണെ​ന്ന് ചി​ത്രീ​ക​രി​ക്കാ​നും ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തൊ​ട്ടും ശ​രി​യ​ല്ല. അ​ധ്വാ​നി​ച്ച് സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്ക​ണ​മെ​ന്നാ​ണ് ഞാ​നും എ​ന്‍റെ സ​ഹോ​ദ​രി​മാ​രും എ​പ്പോ​ഴും വി​ശ്വ​സി​ച്ചി​ട്ടു​ള്ള​ത്. മാ​താ​പി​താ​ക്ക​ളെ​യോ അ​മ്മൂ​മ്മ​മാ​രെ​യോ ഒ​രു സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​മാ​യോ സ്വ​ത്തി​ന്‍റെ സ്രോ​ത​സ്സാ​യോ ഞ​ങ്ങ​ൾ ക​ണ്ടി​ട്ടി​ല്ല. സ്വ​ന്ത​മാ​യി അ​ധ്വാ​നി​ച്ച് ജീ​വി​ക്കു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന സ്ത്രീ​ക​ളാ​ണ് ഞ​ങ്ങ​ൾ, ഭൗ​തി​ക നേ​ട്ട​ങ്ങ​ൾ വെ​ച്ച് ഞ​ങ്ങ​ൾ ബ​ന്ധ​ങ്ങ​ളെ അ​ള​ന്നി​ട്ടി​ല്ല. ഈ ​വി​ഷ​യം ഒ​രി​ക്ക​ലും അ​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നി​ല്ല.

എ​ന്‍റെ അ​മ്മൂ​മ്മ ഫോ​ണി​ൽ നി​ന്ന് ഞാ​ൻ അ​യ​ച്ച​തെ​ന്ന് പ​റ​ഞ്ഞ് ചി​ല മെ​സേ​ജു​ക​ൾ വാ​യി​ക്കു​ന്ന​ത് നി​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടാ​കും. അ​വ​രോ​ട് എ​നി​ക്ക് ഒ​രൊ​റ്റ ചോ​ദ്യ​മേ ചോ​ദി​ക്കാ​നു​ള്ളൂ: മ​റ്റൊ​രാ​ളു​ടെ മ​റു​പ​ടി​ക​ൾ മാ​ത്രം വാ​യി​ച്ചു കേ​ൾ​പ്പി​ക്കു​മ്പോ​ൾ, ആ ​മ​റു​പ​ടി​ക​ളി​ലേ​ക്ക് ന​യി​ച്ച മെ​സേ​ജു​ക​ളും സം​ഭാ​ഷ​ണ​ങ്ങ​ളും അ​വ​ർ എ​ന്തു​കൊ​ണ്ടാ​ണ് മ​റ​ച്ചു​വ​യ്ക്കു​ന്ന​ത്?

ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ ഫാ​മി​ലി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ഞാ​ൻ അ​യ​ച്ച മെ​സേ​ജു​ക​ൾ എ​ന്‍റെ ക​സി​ൻ വാ​യി​ക്കു​ന്ന​തും നി​ങ്ങ​ൾ കേ​ട്ടി​ട്ടു​ണ്ടാ​കും. ഞാ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഞാ​ൻ നി​ഷേ​ധി​ക്കു​ന്നി​ല്ല. ആ ​സ​മ​യ​ത്ത് ഞാ​ൻ ദേ​ഷ്യ​ത്തി​ലാ​യി​രു​ന്നു, സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ നി​ങ്ങ​ൾ കേ​ട്ട​ത് എ​ന്‍റെ മെ​സേ​ജു​ക​ൾ മാ​ത്ര​മാ​ണ്, അ​തി​ന് ആ​സ്പ​ദ​മാ​യ മു​ഴു​വ​ൻ സം​ഭാ​ഷ​ണ​ങ്ങ​ളു​മ​ല്ല.

അ​മ്മൂ​മ്മ​യു​മാ​യി കാ​ര്യ​ങ്ങ​ൾ എ​ത്ര​ത്തോ​ളം ബു​ദ്ധി​മു​ട്ടാ​യി മാ​റു​ന്നു എ​ന്ന് എ​ന്‍റെ ക​സി​ൻ ത​ന്നെ പ​റ​ഞ്ഞു തു​ട​ങ്ങി​യ​താ​യി​രു​ന്നു ആ ​സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ പ​ല​തും. അ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക മാ​ത്ര​മാ​ണ് ഞ​ങ്ങ​ൾ ചെ​യ്ത​ത്. യാ​ഥാ​ർ​ഥ്യം ഇ​താ​യി​രി​ക്കെ, സ്വ​ന്തം മെ​സേ​ജു​ക​ളും സ​ന്ദ​ർ​ഭ​വും ഒ​ഴി​വാ​ക്കി എ​ന്‍റെ മെ​സേ​ജു​ക​ൾ മാ​ത്രം തി​ര​ഞ്ഞെ​ടു​ത്ത് വാ​യി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ എ​നി​ക്ക് വ​ലി​യ ആ​ഘാ​ത​മാ​ണ് ഉ​ണ്ടാ​യ​ത്.

ഇ​തി​ൽ നി​ന്ന് എ​നി​ക്ക് ഒ​രു കാ​ര്യം വ്യ​ക്ത​മാ​യി: സ​ത്യം എ​ന്താ​ണെ​ങ്കി​ലും, അ​വ​ർ നി​ർ​മി​ച്ച വ്യാ​ജ ക​ഥ​ക​ളെ ഞാ​ൻ ചോ​ദ്യം ചെ​യ്തു എ​ന്ന ഒ​രൊ​റ്റ കാ​ര​ണ​ത്താ​ൽ എ​ന്നെ ഏ​റ്റ​വും മോ​ശ​ക്കാ​രി​യാ​യി ചി​ത്രീ​ക​രി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു അ​വ​രു​ടെ ല​ക്ഷ്യം.

ഞാ​ൻ അ​മ്മൂ​മ്മ​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന​താ​യി​രു​ന്നു എ​നി​ക്കെ​തി​രെ ഉ​ന്ന​യി​ക്ക​പ്പെ​ട്ട ഏ​റ്റ​വും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം. അ​ത് തി​ക​ച്ചും അ​സ​ത്യ​മാ​ണ്. എ​ന്‍റെ അ​പ്പൂ​പ്പ​ന്‍റെ മ​ര​ണ​ത്തി​ന് 2 മാ​സ​ത്തി​ന് ശേ​ഷം, കു​ടും​ബ​പ​ര​മാ​യ ചി​ല കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ ഞാ​നും അ​മ്മ​യും അ​നി​യ​ത്തി​മാ​രും ഒ​രു സു​ഹൃ​ത്തും കൂ​ടി അ​മ്മൂ​മ്മ​യെ സ​ന്ദ​ർ​ശി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ചാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്.

മു​ൻ​പും സം​ഭ​വി​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചു എ​ന്ന് അ​മ്മൂ​മ്മ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​തി​നാ​ൽ, ഇ​ത്ത​രം സം​ഭാ​ഷ​ണ​ങ്ങ​ൾ റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​ത് ഞ​ങ്ങ​ൾ ഒ​രു പ​തി​വാ​ക്കി​യി​രു​ന്നു. അ​ന്ന് ഞ​ങ്ങ​ൾ അ​വി​ടെ എ​ത്തി​യ​ത് മു​ത​ൽ തി​രി​കെ പോ​കു​ന്ന​തു​വ​രെ​യു​ള്ള മു​ഴു​വ​ൻ റെ​ക്കോ​ർ​ഡിം​ഗും ഞ​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ട്. അ​ന്ന് എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​തി​ൽ വ്യ​ക്ത​മാ​ണ്, എ​നി​ക്കെ​തി​രെ ഇ​പ്പോ​ൾ ഉ​ന്ന​യി​ക്ക​പ്പെ​ട്ട ആ​രോ​പ​ണം അ​തി​ൽ എ​വി​ടെ​യു​മി​ല്ല.

ഇ​ത് ഒ​രു ഉ​ദാ​ഹ​ര​ണം മാ​ത്രം. ഇ​വ​ർ ര​ണ്ടു​പേ​രും ചേ​ർ​ന്ന് എ​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച മ​റ്റ് പ​ല ആ​രോ​പ​ണ​ങ്ങ​ളും അ​സ​ത്യ​മാ​ണ്. ചാ​റ്റു​ക​ളി​ലും റെ​ക്കോ​ർ​ഡിം​ഗു​ക​ളി​ലും സ​ത്യം ഭ​ദ്ര​മാ​ണ്, അ​ത് തെ​ളി​യി​ക്കേ​ണ്ട ഒ​രു ദി​വ​സം വ​ന്നാ​ൽ ഞാ​ൻ അ​ത് ചെ​യ്യും.

എ​ന്‍റെ ക​സി​ൻ ഇ​തി​ൽ ഒ​രു പു​റ​ത്തു​നി​ന്നു​ള്ള ആ​ളാ​യി​രു​ന്നി​ല്ല. ഈ ​സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യെ​ല്ലാം അ​വ​രും ക​ട​ന്നു​പോ​യ​താ​ണ്. അ​മ്മൂ​മ്മ​യു​മാ​യി അ​വ​ർ​ക്കും ക​ടു​ത്ത അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്, ബു​ദ്ധി​മു​ട്ടു​ക​ൾ വ​ന്ന​പ്പോ​ൾ അ​വ​ർ ഞ​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്കാ​ണ് സ​ഹാ​യ​ത്തി​നാ​യി വ​ന്ന​ത്.

ഞ​ങ്ങ​ൾ ഉ​പാ​ധി​ക​ളി​ല്ലാ​തെ അ​വ​ർ​ക്കൊ​പ്പം നി​ന്നു. ആ ​സം​ഭാ​ഷ​ണ​ങ്ങ​ൾ അ​താ​യി​രു​ന്നു. എ​ല്ലാ കാ​ര്യ​ങ്ങ​ളും വ്യ​ക്ത​മാ​യി അ​റി​ഞ്ഞി​ട്ടും, അ​പ്പൂ​പ്പ​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷം പ്രാ​യ​മാ​യ ഒ​രു സ്ത്രീ​യെ ഞ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു എ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നും അ​വ​ർ ശ്ര​മി​ച്ചു. 74 വ​യ​സ്സു​ള്ള എ​ന്‍റെ അ​മ്മൂ​മ്മ​യ്ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വ്യാ​പ്തി​യെ​ക്കു​റി​ച്ചോ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ വ​രു​ത്തു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ചോ അ​റി​വു​ണ്ടാ​യേ​ക്കി​ല്ല. എ​ന്നാ​ൽ എ​ന്‍റെ ക​സി​ന് അ​ത് വ്യ​ക്ത​മാ​യി അ​റി​യാ​മാ​യി​രു​ന്നു.

അ​സ​ത്യ​ങ്ങ​ൾ കാ​ര​ണം തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ക എ​ന്ന​താ​ണ് ഇ​തി​ലെ ഏ​റ്റ​വും സ​ങ്ക​ട​ക​ര​മാ​യ കാ​ര്യം. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഈ ​വ്യാ​ജ ക​ഥ​ക​ളെ​ല്ലാം പൊ​ളി​ച്ച​ടു​ക്കാ​ൻ പോ​ന്ന ചാ​റ്റു​ക​ളും ഓ​ഡി​യോ റെ​ക്കോ​ർ​ഡിം​ഗു​ക​ളും വി​ഡി​യോ​ക​ളും തെ​ളി​വു​ക​ളും എ​ന്‍റെ പ​ക്ക​ലു​ണ്ട്. ഞാ​ൻ ഇ​തെ​ല്ലാം പ​ര​സ്യ​മാ​ക്കി​യാ​ൽ ഇ​ന്ന് പ​ല​രും പു​ല​ർ​ത്തു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​റും എ​ന്ന​തി​ൽ എ​നി​ക്ക് സം​ശ​യ​മി​ല്ല. എ​ന്നാ​ൽ സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ൾ പൊ​തു​മ​ധ്യ​ത്തി​ൽ ഇ​ട്ടാ​ൽ, ഞാ​ൻ എ​തി​ർ​ത്ത അ​തേ പ്ര​വൃ​ത്തി ത​ന്നെ ചെ​യ്യു​ന്ന ആ​ളാ​യി ഞാ​നും മാ​റും. ഞാ​ൻ അ​ങ്ങ​നെ​യൊ​രാ​ള​ല്ല, അ​ങ്ങ​നെ ആ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​മി​ല്ല.

എ​ന്‍റെ പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കു​ക എ​ന്ന ഒ​റ്റ ല​ക്ഷ്യ​ത്തോ​ടെ വ്യാ​ജ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന ക​സി​നെ​തി​രെ അ​പ​കീ​ർ​ത്തി​ക്കേ​സ് കൊ​ടു​ക്കാ​നും നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കാ​നും എ​നി​ക്ക് പൂ​ർ​ണ അ​വ​കാ​ശ​മു​ണ്ട്.

എ​ന്നാ​ൽ ര​ണ്ട് കാ​ര​ണ​ങ്ങ​ളാ​ൽ ഞാ​ൻ അ​തി​ൽ നി​ന്ന് പി​ന്തി​രി​യു​ക​യാ​ണ്. എ​ന്‍റെ ക​സി​ന്‌ കു​ട്ടി​ക​ളു​ണ്ട്, അ​വ​രെ ഞ​ങ്ങ​ൾ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു​ണ്ട്; അ​വ​രു​ടെ തെ​റ്റ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ​ക്ക് അ​വ​രെ ശി​ക്ഷി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

ര​ണ്ടാ​മ​താ​യി, കു​ടും​ബ​കാ​ര്യ​ങ്ങ​ൾ പ​ര​സ്യ​മാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​നു​ള്ള​ത​ല്ല എ​ന്ന് ഞാ​ൻ ആ​ദ്യ​മേ പ​റ​ഞ്ഞി​ട്ടു​ണ്ട്. കോ​ട​തി​മു​റി മ​റ്റൊ​രു പ​ര​സ്യ പോ​രാ​ട്ട​മാ​ണ്, എ​ന്‍റെ കു​ടും​ബം ഇ​നി​യൊ​രു പോ​രാ​ട്ടം ന​ട​ത്താ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ത് തു​ട​രു​ക​യാ​ണെ​ങ്കി​ൽ, എ​ന്‍റെ കു​ടും​ബ​ത്തെ ഇ​നി​യും ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ, ഞ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച നി​യ​മോ​പ​ദേ​ശ​മ​നു​സ​രി​ച്ച് ഞ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും. എ​നി​ക്ക് അ​തി​ന് താ​ല്പ​ര്യ​മി​ല്ല. അ​ങ്ങോ​ട്ടേ​ക്ക് എ​ത്തു​ന്ന​തി​ന് മു​ൻ​പ് ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

എ​ന്‍റെ വി​ഡി​യോ​യെ​ക്കു​റി​ച്ച് പ​ല​ർ​ക്കും അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​നി​ക്ക് അ​ത് അ​വ​ഗ​ണി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും പ​ല​രും ചോ​ദി​ച്ച​താ​യി എ​നി​ക്ക​റി​യാം. സ​ത്യ​ത്തി​ൽ, ഒ​രു വി​ഡി​യോ​യോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യി​രു​ന്നി​ല്ല എ​ന്‍റേ​ത്. അ​തി​നു​ശേ​ഷം ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ളോ​ടാ​യി​രു​ന്നു പ്ര​തി​ക​ര​ണം. അ​മ്മ​യു​ടെ പോ​സ്റ്റു​ക​ൾ​ക്ക് താ​ഴെ​യും ഇ​ൻ​ബോ​ക്സി​ലും 'പെ​റ്റ​മ്മ​യെ ഉ​പേ​ക്ഷി​ച്ച മ​ക​ൾ' എ​ന്ന് വി​ളി​ച്ച് ആ​ളു​ക​ൾ അ​ധി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു, അ​ത് അ​മ്മ​യെ ത​ള​ർ​ത്തി.

സ്വ​ന്തം അ​ച്ഛ​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ച​ര​ണ​ത്തി​നാ​യി ക​ഷ്ട​പ്പെ​ടു​ക​യും ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യു​ക​യും ചെ​യ്ത ഒ​രു സ്ത്രീ​യാ​ണ​ത്. തെ​റ്റാ​യ ഒ​രു ക​ഥ​യു​ടെ പേ​രി​ൽ എ​ന്‍റെ അ​മ്മ പൊ​തു​മ​ധ്യ​ത്തി​ൽ അ​പ​മാ​നി​ക്ക​പ്പെ​ടു​ന്ന​ത് ക​ണ്ട​പ്പോ​ൾ, ഒ​രു മ​ക​ൾ എ​ന്ന നി​ല​യി​ൽ എ​നി​ക്ക് അ​റി​യാ​വു​ന്ന രീ​തി​യി​ൽ ഞാ​ൻ പ്ര​തി​ക​രി​ച്ചു. എ​ന്‍റെ വി​ഡി​യോ​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ, എ​ന്‍റെ ചി​ന്ന​മ്മ​യെ പി​ന്തു​ണ​ച്ച​തി​ൽ ഉ​ൾ​പ്പെ​ടെ ഞാ​ൻ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. വ്യാ​ജ ക​ഥ​ക​ൾ​ക്ക് മു​ന്നി​ൽ മൗ​നം പാ​ലി​ച്ച് പ്ര​ശം​സ നേ​ടു​ന്ന​തി​നേ​ക്കാ​ൾ, സ​ത്യ​ത്തി​ന് വേ​ണ്ടി നി​ല​കൊ​ണ്ട​തി​ന് വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന​താ​ണ് എ​നി​ക്ക് ഇ​ഷ്ടം.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ചി​ല സ്ത്രീ​ക​ളെ വി​ധി എ​ഴു​താ​ൻ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് എ​ന്നും തി​ടു​ക്ക​മാ​ണ്. പ​രാ​ജ​യ​പ്പെ​ട്ട ഒ​രു വി​വാ​ഹ​ബ​ന്ധ​ത്തി​ൽ നി​ന്ന് മാ​റി ചി​ന്തി​ച്ച ഒ​രു സ്ത്രീ ​ഇ​വി​ടെ വേ​ട്ട​യാ​ട​പ്പെ​ടു​ന്നു. ഒ​രു അ​മ്മ ത​ന്‍റെ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ചു എ​ന്ന് ആ​രോ​പി​ക്കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ളെ ഒ​രാ​ൾ​ക്കെ​തി​രെ തി​രി​ക്കാ​നു​ള്ള ഏ​റ്റ​വും എ​ളു​പ്പ​മു​ള്ള വ​ഴി​യാ​ണ്.

ഒ​രു കു​ടും​ബ​മെ​ന്ന നി​ല​യി​ൽ, ഞാ​നും എ​ന്‍റെ കു​ടും​ബ​വും എ​പ്പോ​ഴും എ​ന്‍റെ ക​സി​നോ​ടും അ​മ്മാ​യി​യോ​ടും സ​ഹ​താ​പം പു​ല​ർ​ത്തി​യി​ട്ടു​ണ്ട്; കാ​ര​ണം മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും അ​റി​യാ​വു​ന്ന​വ​രാ​ണ് ഞ​ങ്ങ​ൾ, ഇ​ന്ന​ത്തെ ഈ ​അ​വ​സ്ഥ​യ്ക്ക് ര​ണ്ടു​പേ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ല എ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം. എ​ന്നാ​ൽ സ​ഹ​താ​പം ത​ട്ടി​യെ​ടു​ക്കാ​ൻ മ​റ്റൊ​രു കു​ടും​ബാം​ഗ​ത്തി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യെ വീ​ണ്ടും വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ പി​ന്തു​ണ​യ്ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് ക​ഴി​യി​ല്ല.

ട്രോ​മ​യെ​ക്കു​റി​ച്ച് ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ, ഒ​രാ​ൾ മൗ​നം പാ​ലി​ക്കു​ന്നു എ​ന്ന​തി​ന​ർ​ഥം അ​വ​ർ​ക്ക് മാ​ന​സി​ക​മാ​യി മു​റി​വേ​റ്റി​ട്ടി​ല്ല എ​ന്ന​ല്ല. ചി​ല​ർ ത​ങ്ങ​ളു​ടെ വേ​ദ​ന​ക​ൾ ഉ​ള്ളി​ലൊ​തു​ക്കു​ന്നു, അ​ത് പ​ബ്ലി​ക് ക​ണ്ട​ന്റാ​ക്കി മാ​റ്റി അ​ന്യ​രു​ടെ സ​ഹ​താ​പം തേ​ടാ​റി​ല്ല. എ​ന്‍റെ ചി​ന്ന​മ്മ​യു​ടെ വേ​ദ​ന അ​ത് പ്ര​ക​ടി​പ്പി​ക്കു​ന്ന രീ​തി വ്യ​ത്യ​സ്ത​മാ​ണ് എ​ന്ന​തു​കൊ​ണ്ട് മാ​ത്രം ഇ​ല്ലാ​താ​കു​ന്നി​ല്ല.​ഡി​പ്രെ​ഷ​ൻ, ട്രോ​മ, മ​റ്റ് മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ വൈ​ദ്യ​സ​ഹാ​യ​വും അ​നു​ഭാ​വ​വും അ​ർ​ഹി​ക്കു​ന്ന യ​ഥാ​ർ​ഥ ക്ലി​നി​ക്ക​ൽ അ​വ​സ്ഥ​ക​ളാ​ണ്. സ്വ​ന്തം തെ​റ്റു​ക​ൾ മ​റ​യ്ക്കാ​നു​ള്ള പ​രി​ച​യാ​യി അ​വ​യെ ഉ​പ​യോ​ഗി​ക്ക​രു​ത്. ഒ​രാ​ളു​ടെ തെ​റ്റാ​യ പ്ര​വ​ർ​ത്തി​ക​ളെ ന്യാ​യീ​ക​രി​ക്കാ​ൻ ഈ ​വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.

ഏാ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് വ​രെ ഞാ​ൻ എ​ന്‍റെ അ​മ്മൂ​മ്മ​യു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട കൊ​ച്ചു​മ​ക​ളാ​യി​രു​ന്നു. കാ​ര​ണം അ​വ​രു​ടെ വാ​ക്കു​ക​ളി​ൽ, അ​വ​ർ​ക്കൊ​പ്പം ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ച്ച​തും പ​രി​ച​രി​ച്ച​തും ഒ​രു കൊ​ച്ചു​മ​ക​ൾ ചെ​യ്യേ​ണ്ട​തി​ലും അ​പ്പു​റം കാ​ര്യ​ങ്ങ​ൾ ചെ​യ്ത​തും ഞാ​നാ​യി​രു​ന്നു. ഇ​തി​ന​ർ​ഥം എ​ന്‍റെ​സ​ഹോ​ദ​രി​മാ​ർ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല എ​ന്ന​ല്ല, അ​വ​രും ത​ങ്ങ​ളു​ടേ​താ​യ രീ​തി​യി​ൽ അ​മ്മൂ​മ്മ​യെ സ്നേ​ഹി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ ത​നി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്തു ന​ൽ​കു​ന്ന​വ​രെ അ​താ​ത് സ​മ​യ​ങ്ങ​ളി​ൽ പു​ക​ഴ്ത്തു​ന്ന രീ​തി അ​മ്മൂ​മ്മ​യ്ക്കു​ണ്ടാ​യി​രു​ന്നു. തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ, ആ ​സ്നേ​ഹം ഞാ​ൻ ആ​രാ​ണെ​ന്ന​തി​നേ​ക്കാ​ൾ ഞാ​ൻ അ​വ​ർ​ക്ക് ചെ​യ്തു ന​ൽ​കി​യ കാ​ര്യ​ങ്ങ​ളോ​ടാ​യി​രു​ന്നോ എ​ന്ന് ഞാ​ൻ സം​ശ​യി​ക്കു​ന്നു. ഞാ​ൻ അ​വ​രു​ടെ പ്ര​വൃ​ത്തി​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യും അ​വ​ർ​ക്ക് എ​ന്നി​ൽ നി​ന്നു​ള്ള സാ​മ്പ​ത്തി​ക​മോ അ​ല്ലാ​ത്ത​തോ ആ​യ നേ​ട്ട​ങ്ങ​ൾ നി​ൽ​ക്കു​ക​യും ചെ​യ്ത നി​മി​ഷം, ഞാ​ൻ ചെ​യ്ത​തെ​ല്ലാം ഒ​റ്റ​രാ​ത്രി​കൊ​ണ്ട് മാ​യ്ച്ചു​ക​ള​യ​പ്പെ​ട്ടു.

എ​ന്‍റെ അ​മ്മൂ​മ്മ ഞാ​ൻ ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ൾ മ​റ​ന്നി​ട്ടു​ണ്ടാ​കാം, മ​നു​ഷ്യ​ർ അ​വ​ർ​ക്ക് ഓ​ർ​ക്കാ​ൻ ഇ​ഷ്ട​മു​ള്ള കാ​ര്യ​ങ്ങ​ൾ മാ​ത്രം ഓ​ർ​ക്കു​ന്നു എ​ന്ന കാ​ര്യം ഞാ​ൻ മ​ന​സ്സി​ലാ​ക്കു​ന്നു. അ​ത് സാ​ര​മി​ല്ല. ഞ​ങ്ങ​ൾ ഒ​ന്നി​ച്ചു പ​ങ്കു​വ​ച്ച ന​ല്ല നി​മി​ഷ​ങ്ങ​ൾ അ​വ​ർ മ​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ, ഞാ​ൻ അ​ത് മ​റ​ന്നി​ട്ടി​ല്ല. ഞാ​ൻ അ​വ​ർ​ക്കാ​യി ചെ​യ്ത​തൊ​ക്കെ എ​ന്തി​നാ​ണെ​ന്ന് എ​നി​ക്ക​റി​യാം, ആ ​ന​ല്ല ഓ​ർ​മ്മ​ക​ൾ ഞാ​ൻ എ​ന്നും മ​ന​സി​ൽ സൂ​ക്ഷി​ക്കും.

ഇ​നി ഞ​ങ്ങ​ൾ​ക്ക് അ​മ്മൂ​മ്മ​യെ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​രു​ക എ​ന്ന​ത് അ​ധി​ക്ഷേ​പ​ങ്ങ​ളി​ൽ നി​ന്ന് ഞ​ങ്ങ​ളെ​ത്ത​ന്നെ സം​ര​ക്ഷി​ക്കാ​നു​ള്ള ഒ​രേ​യൊ​രു വ​ഴി​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ​ക്ക് 74 വ​യ​സ്സാ​യി, ഈ ​വി​വാ​ദ​ങ്ങ​ളെ​ല്ലാം ലോ​കം മ​റ​ന്ന ശേ​ഷ​വും അ​വ​രെ നോ​ക്കാ​ൻ ആ​ർ​ക്കെ​ങ്കി​ലും ഒ​രാ​ൾ വേ​ണം.

താ​ൻ കാ​ന​ഡ​യി​ലെ ജീ​വി​തം ഉ​പേ​ക്ഷി​ച്ച് തി​രി​കെ വ​ന്ന​ത് അ​മ്മൂ​മ്മ​യെ പ​രി​ച​രി​ക്കാ​നാ​ണെ​ന്ന് എ​ന്‍റെ ക​സി​ൻ ലോ​ക​ത്തോ​ടു പ​റ​ഞ്ഞു. അ​മ്മൂ​മ്മ​യു​ടെ ന​ന്മ​യ്ക്കാ​യി അ​ത് സ​ത്യ​മാ​ക​ട്ടെ എ​ന്ന് ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു. വീ​ഡി​യോ​ക​ൾ ചെ​യ്യാ​നി​ല്ലാ​താ​വു​ക​യും കാ​ണാ​ൻ പ്രേ​ക്ഷ​ക​രി​ല്ലാ​താ​വു​ക​യും ചെ​യ്യു​മ്പോ​ൾ പോ​ലും ആ ​പ​രി​ച​ര​ണം തു​ട​രു​മെ​ന്ന് ഞാ​ൻ പ്ര​ത്യാ​ശി​ക്കു​ന്നു.

ഓ​ൺ​ലൈ​നി​ൽ ക​ണ്ട കാ​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ന്നെ വി​ധി എ​ഴു​താ​ൻ ആ​രെ​ങ്കി​ലും ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ, എ​നി​ക്ക് അ​ത് മ​ന​സ്സി​ലാ​കും. എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടേ​താ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്. കു​റ​ച്ചു സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ​ക്കും ക്ലി​പ്പു​ക​ൾ​ക്കും ഒ​രു ക​ഥ​യു​ടെ മു​ഴു​വ​ൻ വ​ശ​ങ്ങ​ളും കാ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​നി​ക്ക​റി​യാം.

ക​ഥ​യു​ടെ മു​ഴു​വ​ൻ വ​ശ​ങ്ങ​ളും അ​റി​യാ​തെ വി​ധി എ​ഴു​തു​ന്ന​തി​ന് മു​ൻ​പ് ചി​ല​രെ​ങ്കി​ലും കു​റ​ച്ചു​കൂ​ടി ക്ഷ​മ കാ​ണി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ച്ചു പോ​കു​ന്നു. എ​ങ്കി​ലും സാ​ര​മി​ല്ല. എ​ന്നെ വ്യ​ക്തി​പ​ര​മാ​യും അ​ല്ലാ​തെ​യും അ​റി​യാ​വു​ന്ന​വ​ർ​ക്ക് എ​ന്‍റെ ഹൃ​ദ​യ​വും സ​ത്യ​വും അ​റി​യാം, എ​നി​ക്ക് അ​ത് മാ​ത്രം മ​തി.

ചി​ല​ർ അ​സ​ത്യ​ങ്ങ​ൾ​ക്കൊ​പ്പം ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഞാ​ൻ സ​ത്യ​ത്തോ​ടൊ​പ്പം ജീ​വി​ക്കാ​ൻ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. ദി​വ​സാ​വ​സാ​നം, ഹൃ​ദ​യ​ത്തി​ൽ സ​ത്യ​സ​ന്ധ​ത​യും ന​ന്മ​യും സൂ​ക്ഷി​ക്കു​ന്ന​വ​ർ​ക്കാ​ണ് സ​മാ​ധാ​നം ല​ഭി​ക്കു​ക എ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. ഒ​ളി​ക്കാ​ൻ ഒ​ന്നു​മി​ല്ലെ​ന്നും, ഭ​യ​പ്പെ​ടാ​ൻ ഒ​ന്നു​മി​ല്ലെ​ന്നും, തെ​ളി​യി​ക്കാ​ൻ ഒ​ന്നു​മി​ല്ലെ​ന്നും ഉ​ള്ള ബോ​ധ്യം പൂ​ർ​ണ ഹൃ​ദ​യ​ത്തോ​ടെ പു​ഞ്ചി​രി​ക്കാ​ൻ എ​ന്നെ സ​ഹാ​യി​ക്കു​ന്നു.

എ​നി​ക്ക് ഉ​റ​പ്പു​ള്ള ഒ​രു കാ​ര്യ​മു​ണ്ട്: സ​ത്യ​സ​ന്ധ​ത, ക​ഠി​നാ​ധ്വാ​നം, യ​ഥാ​ർ​ഥ വ്യ​ക്തി​ത്വ​ത്തോ​ടെ ജീ​വി​ക്കാ​നു​ള്ള ധൈ​ര്യം എ​ന്നി​വ​യി​ലൂ​ടെ വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ട് നേ​ടി​യെ​ടു​ത്ത ഒ​രു പേ​ര് ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ഇ​ല്ലാ​താ​വി​ല്ല. ഞാ​ൻ പൂ​ർ​ണ​ത​യു​ള്ള​വ​ളാ​ണെ​ന്ന് ഒ​രി​ക്ക​ലും അ​വ​കാ​ശ​പ്പെ​ട്ടി​ട്ടി​ല്ല. ഞാ​ൻ ഞാ​നാ​യി​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചു, എ​ന്‍റെ തെ​റ്റു​ക​ൾ അം​ഗീ​ക​രി​ച്ചു, ആ​ത്മാ​ർ​ഥ​ത​യോ​ടെ ജീ​വി​ച്ചു. അ​താ​ണ് ഈ ​വ​ർ​ഷ​ങ്ങ​ള​ത്ര​യും എ​നി​ക്ക് ഇ​ത്ര​യും മ​നു​ഷ്യ​രു​ടെ സ്നേ​ഹ​വും വി​ശ്വാ​സ​വും നേ​ടി​ത്ത​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ആ​ഴ്ച​ക​ളാ​യി ആ ​സ്നേ​ഹം ഞാ​ൻ മു​ൻ​പെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം തൊ​ട്ട​റി​ഞ്ഞു.

എ​നി​ക്കൊ​പ്പം നി​ല​കൊ​ണ്ട​വ​ർ​ക്ക്, എ​ന്നെ വി​ശ്വ​സി​ച്ച​വ​ർ​ക്ക്, ഞാ​ൻ ആ​രാ​ണെ​ന്ന് എ​ന്നെ ഓ​ർ​മി​പ്പി​ച്ച​വ​ർ​ക്ക് ന​ന്ദി. എ​ന്നെ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും, അ​ര​ക്ക​ഥ​ക​ൾ കേ​ട്ട് എ​ന്നെ​യും കു​ടും​ബ​ത്തെ​യും വി​ധി എ​ഴു​താ​തി​രു​ന്ന​വ​ർ​ക്കും ന​ന്ദി. നി​ങ്ങ​ൾ ആ ​ക്ഷ​മ കാ​ണി​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു, എ​ന്നി​ട്ടും നി​ങ്ങ​ൾ അ​ത് ചെ​യ്തു. അ​ത് എ​നി​ക്ക് ന​ൽ​കി​യ ആ​ശ്വാ​സം വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണ്. ഞാ​ൻ എ​വി​ടെ​യാ​ണ് നി​ൽ​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക് വ്യ​ക്ത​മാ​യി അ​റി​യാം, ആ​ത്മാ​ർ​ത്ഥ​മാ​യ സ്നേ​ഹ​വും വി​ശ്വാ​സ​വും പി​ന്തു​ണ​യും ന​ൽ​കു​ന്ന മ​നു​ഷ്യ​ർ​ക്കൊ​പ്പം ഞാ​ൻ ഇ​വി​ടെ​ത്ത​ന്നെ ഉ​ണ്ടാ​കും.

ഇ​തോ​ടെ, ഈ ​അ​ധ്യാ​യം പൂ​ർ​ണ്ണ​മാ​യും, എ​ന്നെ​ന്നേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

അ​വ​സാ​ന​മാ​യി ഒ​ന്നു കൂ​ടി. ക​ഴി​ഞ്ഞ കു​റ​ച്ചു ആ​ഴ്ച​ക​ളാ​യി ഇ​ന്‍റ​ർ​നെ​റ്റ് എ​ന്നെ​ക്കു​റി​ച്ച് ദി​വ​സ​വും പു​തി​യ ഓ​രോ ‘വി​വാ​ദ​ങ്ങ​ൾ’ ക​ണ്ടു​പി​ടി​ക്കു​ന്ന​ത് ഞാ​ൻ ക​ണ്ടു. അ​തി​ൽ ചി​ല​ത് ത​മാ​ശ​യാ​യി തോ​ന്നി​യ​തി​നാ​ൽ മ​റു​പ​ടി പോ​ലും അ​ർ​ഹി​ക്കു​ന്നി​ല്ല.

സ്കൂ​ളി​ലും കോ​ള​ജി​ലും ഞാ​നും സ​ഹോ​ദ​രി​മാ​രും റാ​ഗിം​ഗ് ന​ട​ത്തു​ന്ന വി​ല്ല​ത്തി​ക​ളാ​യി​രു​ന്നു എ​ന്ന രീ​തി​യി​ലു​ള്ള ക​ഥ​ക​ൾ, കേ​വ​ലം ഭാ​വ​ന​ക​ളെ എ​ത്ര​ത്തോ​ളം ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ആ​ളു​ക​ൾ സ​ത്യ​മെ​ന്നോ​ണം അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്.

അ​തു​കൊ​ണ്ട്, യ​ഥാ​ർ​ഥ സ​ത്യം അ​റി​യാ​ൻ ആ​ഗ്ര​ഹ​മു​ള്ള​വ​രോ​ട് എ​നി​ക്ക് ഒ​രു ല​ളി​ത​മാ​യ ക്ഷ​ണ​മു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ 'ഹോ​ളി ഏ​ഞ്ച​ൽ​സ് ഐ.​എ​സ്.​സി' സ്കൂ​ളി​ലും പി​ന്നീ​ട് ചെ​ന്നൈ​യി​ലെ 'എം.​ഒ.​പി വൈ​ഷ്ണ​വ്' കോ​ള​ജി​ലു​മാ​ണ് ഞാ​ൻ പ​ഠി​ച്ച​ത്. ദ​യ​വാ​യി ഈ ​സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക. അ​വി​ടെ​യു​ള്ള​വ​രോ​ട് സം​സാ​രി​ക്കു​ക, അ​ന്വേ​ഷ​ണം ന​ട​ത്തി വ​സ്തു​ത​ക​ൾ ഉ​റ​പ്പു​വ​രു​ത്തു​ക. അ​തി​നു​ശേ​ഷം മാ​ത്രം വെ​റും ഗോ​സി​പ്പു​ക​ൾ​ക്ക് വേ​ണ്ടി ഉ​ണ്ടാ​ക്കി​യ ക​ഥ​ക​ൾ വി​ശ്വ​സി​ക്കു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ക. സ​ത്യ​ത്തി​ന് ഒ​രി​ക്ക​ലും അ​ന്വേ​ഷ​ണ​ത്തെ ഭ​യ​മി​ല്ല.

ഒ​ടു​വി​ലാ​യി... സൈ​ബ​ർ ബു​ള്ളി​യിം​ഗ് കൊ​ണ്ട് എ​ന്‍റെ മൂ​ല്യം ചോ​ദ്യം ചെ​യ്യാ​നോ, എ​ന്‍റെ വെ​ളി​ച്ചം കെ​ടു​ത്താ​നോ, എ​ന്നെ​ക്കു​റി​ച്ചു​ള്ള എ​ന്‍റെ കാ​ഴ്ച​പ്പാ​ട് മാ​റ്റാ​നോ ക​ഴി​യു​മെ​ന്ന് ആ​രെ​ങ്കി​ലും ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ... ഒ​ന്നു കൂ​ടി ചി​ന്തി​ക്കു​ക!

സ്നേ​ഹ​വും സ​മാ​ധാ​ന​വും ആ​ത്മാ​ഭി​മാ​ന​വും സ​ത്യ​വും പു​ല​ര​ട്ടെ.’’–​അ​ഹാ​ന കൃ​ഷ്ണ​യു​ടെ വാ​ക്കു​ക​ൾ.

Latest News

Corehub Up